kudumbasree-cafe

സംസ്ഥാനത്ത് പ്രീമിയം ഭക്ഷണശാല ശൃംഖലയുമായി കുടുംബശ്രീയും. കഫേ കുടുംബശ്രീ എന്ന പേരിൽ  ആദ്യ പ്രീമിയം ഭക്ഷണശാലയ്ക്ക് അങ്കമാലിയിൽ തുടക്കമായി. മെയ് 17ന് മുമ്പായി എല്ലാ ജില്ലകളിലും കുടുംബശ്രീയുടെ പ്രീമിയം ഹോട്ടലുകൾ ആരംഭിക്കും

പേര് കേട്ടാലെ സുമ്മാ അതിറതില്ലേ. ശിവാജി സിനിമയിൽ രജനികാന്ത് പറഞ്ഞതുപോലെയാണ് കുടുംബശ്രീയുടെ കാര്യം. വനസുന്ദരി, ഗന്ധക ചിക്കൻ, കൊച്ചിൻ മൽഹാർ തുടങ്ങിയ വിഭവങ്ങളുമായി ഭക്ഷണ പ്രേമികളെ ഞെട്ടിച്ചവരാണ് കുടുംബശ്രീക്കാർ. സംസ്ഥാനത്ത് വിപ്ലവം സൃഷ്ടിച്ച ആയിരത്തോളം വരുന്ന ജനകീയ ഹോട്ടലുകൾക്ക് പിന്നാലെയാണ് പ്രീമിയം ഭക്ഷണശാലകളുമായി കുടുംബശ്രീയുടെ വരവ്.  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അങ്കമാലിയിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെയാണ് ഭക്ഷണശാല പ്രവർത്തിക്കുക. വയനാടൻ ഗന്ധക ചിക്കനൊപ്പം അങ്കമാലിയിലെ തനത് വിഭവങ്ങളും ഇവിടെ ലഭിക്കും.

സംരംഭകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കി കൊണ്ട് നൂതന സൗകര്യങ്ങളോട് കൂടിയ ഭക്ഷണ ശാലകളുടെ ശൃംഖല ആരംഭിക്കുക എന്നതാണ് കഫേ കുടുംബശ്രീ പ്രിമീയം ലക്ഷ്യമിടുന്നതെന്ന് എം.ബി.രാജേഷ് പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം ഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്. മെയ് 17 നകം എല്ലാ ജില്ലകളിലും കുടുംബശ്രീയുടെ പ്രീമിയം ഭക്ഷണശാലകൾ പ്രവർത്തിച്ചു തുടങ്ങും

first kudumbashree premium cafe in angamaly