കാർണിവലിന് തയാറെടുത്ത് കൊച്ചിയിലെ വാണിജ്യ കേന്ദ്രങ്ങൾ. ഉത്തരേന്ത്യക്കാരുടെ താൽക്കാലിക കടകളാണ് കച്ചവടത്തിൽ മുന്നിലുള്ളത്. നാളെ മുതൽ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. കാർണിവൽ സമാപനത്തിന് ശേഷം ഒരാഴ്ച വില്പന കേന്ദ്രങ്ങൾ ഉണ്ടാകും.
ക്രിസ്മസ് മുതൽ ഉത്സവാന്തരീക്ഷത്തിലാണ് ഫോർട്ട് കൊച്ചിയും പരിസരവും. കാർണിവൽ നോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെങ്ങും തകൃതിയായി നടക്കുന്നു. സന്ദർശകരെ ലക്ഷ്യമിട്ടുള്ള വാണിജ്യ കേന്ദ്രങ്ങൾ ഉയർന്നു തുടങ്ങി. വെളി ഗ്രൗണ്ട് മുതല്‍ പരേഡ് ഗ്രൗണ്ട് വരെ ഇത്തരം താൽക്കാലിക കടകൾ ഉണ്ട്. കാർണിവലനായി പതിനായിര കണക്കിന് സന്ദർശകർ എത്തും എന്നാണ് കണക്ക്. അതുകൊണ്ടുതന്നെ കച്ചവടം പൊടിപൊടിക്കും എന്ന പ്രതീക്ഷയും കടക്കാർക്ക് ഉണ്ട്. വെളി ഗ്രൗണ്ടിൽ ഉത്തരേന്ത്യക്കാരുടെ കടകളാണ് അധികവും. ബലൂണുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങി ആഹാരപദാർത്ഥങ്ങൾ വരെ ലഭിക്കും. ബീച്ചിനോട് ചേർന്നുള്ള തുണിക്കടകളിൽ പുതിയ സ്റ്റോക്ക് നേരത്തെ എത്തിയതാണ്. സാധാരണ ദിവസങ്ങളേക്കാൾ ഇരട്ടി തുകയുടെ കച്ചവടം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. വിദേശ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതിൽ കച്ചവടക്കാർക്ക് നിരാശയുണ്ട്.
ആകാശ ഊഞ്ഞാൽ, മരണക്കിണർ തുടങ്ങിയ വിനോദോപാധികളും തയ്യാറായിക്കഴിഞ്ഞു. പുതുവർഷത്തെ വരവേൽക്കാനുള്ള പാപ്പാഞ്ഞി അവസാനവട്ട ഒരുക്കത്തിലാണ്.
commercial centers in kochi are getting ready for the carnival