നവംബര്‍ 18ന് കാസര്‍കോട് തുടങ്ങിയ നവകേരള സദസ് ഇന്ന് തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ സര്‍ക്കാരിന് ലഭിച്ചത് ആയിരക്കണക്കിന് പരാതികളാണ്. പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. നവകേരള സദസ്സ് ആദ്യം നടന്ന വടക്കന്‍ ജില്ലകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് പരാതിപരാഹാരം ഒച്ചുവേഗത്തില്‍ ഇഴയുകയാണ് എന്നാണ്.
കാസര്‍കോട് ജില്ലയില്‍ 14,704 പരാതികള്‍ ലഭിച്ചതില്‍ പരിഹരിച്ചത് 1370 എണ്ണം മാത്രം. അതായത് പരിഹരിക്കാനായത് പത്തുശതമാനത്തില്‍ താഴെ മാത്രം. കണ്ണൂര്‍ ജില്ലയില്‍ ലഭിച്ച പരാതികളില്‍ പതിനാറു ശതമാനം പരിഹരിക്കാനായി. 28,803 പരാതികളില്‍ 4827 എണ്ണം പരിഹരിച്ചു. വയനാട് രണ്ടരശതമാനം പരാതികള്‍ മാത്രമാണ് പരിഹരിക്കാനായത്. 20386 പരാതികള്‍ ലഭിച്ചതില്‍ പരിഹരിച്ചത് 515 എണ്ണം മാത്രം. കോഴിക്കോട് ജില്ലകളില്‍ 47969 പരാതികള്‍ ലഭിച്ചതില്‍ 1000 എണ്ണം പരിഹരിക്കാനായി. അതായത് രണ്ടുശതമാനത്തോളം പരിഹരിച്ചു. പാലക്കാട് ഒരു ശതമാനം പരാതി പരിഹരിച്ചപ്പോള്‍ മലപ്പുറത്ത് ഇത് ഒരു ശതമാനത്തില്‍ താഴെയാണ്.
Complaints at navakerala sadas