christmasCake

ക്രിസ്മസ് എന്നാൽ കേക്കുകൾ കൂടിയാണ്. ഓർമകളിലെ ക്രിസ്മസിനും ഇന്നിന്റെ ക്രിസ്മസിനും കേക്കളുടെ രൂചിയുണ്ട്. പ്ലമിൽ തുടങ്ങി ഡ്രീം ലയറിൽ എത്തി നിൽക്കുന്ന കേക്കിന്റെ  ചരിത്രം കാണാം.ഉത്ഭവം യൂറോപ്പിൽ രൂചി വൈവിധ്യം ഇന്ന് ലോകം മുഴുവൻ . ക്രിസ്മസ് ആഘോഷങ്ങളുടെ  ബ്രാന്റ് അംബാസിഡറായ കേകിന്റെ ചരിത്രം ആരംഭിക്കുന്നത് പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. പ്ലം പോറിഡ്ജ് എന്ന്  അറിയപ്പെട്ടിരുന്ന ഭക്ഷണം കേക്കായി മാറാൻ പിന്നെയും വർഷങ്ങൾ എടുത്ത

 

1833 ൽ  കേക്ക് ഇന്ത്യയിലുമെത്തി ... അതും കേരളത്തിൽ കണ്ണൂരിൽ തലശേരിയിൽ ... ബർമയിൽ നിന്ന് ബിസ്കറ്റ് ബേക്കിംങ്ങ് പഠിച്ച് എത്തിയ മാമ്പള്ളി ബാപ്പുവിനോട് കേക്കുണ്ടാക്കുമോ എന്നാവശ്യപ്പെട്ടത് മുർഡോച്ച് ബ്രൗൺ എന്ന സായിപ്പാണ്. കൂട്ടും പറഞ്ഞു കൊടുത്തും ബാപ്പു പരീക്ഷണത്തിന് തയ്യാറായി. കേക്ക് ക്ലിക്കായി.പ്ലമിലാണ് ചരിത്രമെങ്കിലും ഇന്ന് രുചി വൈവിധ്യങ്ങളിൽ  കിംഗ് ഷുഗറും, ഡ്രീം ലയറും  ബട്ടർ ക്രീമും, ചീസുമൊക്കെയാണ് രാജാക്കന്മാർ .ബേക്കറികളിലെ കണ്ണാടി കൂട്ടിൽ  മാത്രം കണ്ടിരുന്ന കേക്കുകൾ ഇന്ന് വീട്ടകങ്ങളിലും നിർമിക്കപ്പെടുന്നു ... ആഘോഷങ്ങിലെ  സന്തോഷത്തിന് അപ്പുറം പലരുടെയും ഉപജീവന മാർഗ്ഗവുമാണിന്ന് കേക്ക് .