വയനാട് വാകേരിയിൽ പിടിയിലായ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ ക്വാറന്റീന്‍ സെന്ററിലെത്തിച്ചു. സുവോളജിക്കൽ പാർക്കിലെ നിരീക്ഷണ കേന്ദ്രത്തിലാണ് ഇപ്പോള്‍ കടുവയെ പാർപ്പിക്കുന്നത്. പരുക്കേറ്റ കടുവയുടെ ആരോഗ്യം വനം വകുപ്പ് നിരീക്ഷിക്കുന്നു. മൂക്കിനേറ്റ മുറിവിനാകും ആദ്യം ചികിൽസ നല്‍കുക. വിദഗ്ദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും കടുവ. ചികില്‍സ നല്‍കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് കടുവയെ കാണാന്‍ അനുവാദം ഉണ്ടാവില്ല. മറ്റു രണ്ടു കടുവകള്‍ കൂടി നിലവില്‍ നിരീക്ഷണ കേന്ദ്രത്തിലുണ്ട്. വാകേരിയില്‍ നിന്ന് വന്ന കടുവ കൂട്ടില്‍ നിന്ന് പെട്ടെന്ന് തന്നെ പുത്തൂരീലെ കൂട്ടിലേക്ക് മാറി. വൈഗ, ദുര്‍ഗ എന്നീ രണ്ടു കടുവകള്‍ കൂടി ഇവിടെയുണ്ട്. ഒരു കടുവയ്ക്ക് ആറുകിലോ ഇറച്ചിയാണ് ഒരു ദിവസം നല്‍കുന്നത്. ഇതിനായി ഇറച്ചി എത്തിച്ചു. നിലവില്‍ ദുര്‍ഗയ്ക്കും വൈഗയ്ക്കുമയി 12 കിലോ ിറ്ചചിയാണ് ദിവസേന എത്തിച്ചു നല്‍കുന്നത്.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് തുറന്ന ശേഷമായിരിക്കും കടുവകളെ പൊതുജനങ്ങള്‍ക്ക് കാണാനാവുന്ന വിധത്തില്‍ വലിയ കൂടുകളിലേക്ക് മാറ്റുക. കിടങ്ങുകള്‍ ഒക്കെയുള്ള വിശാലമായ സൗകര്യമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
കടുവയുടെ മൂക്കിനേറ്റ പരുക്ക് സാരമുള്ളതാണ്.ഒപ്പം നരഭോജി കടുവ ആയതുകൊണ്ട് ത്നനെ പ്രേത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇത് അധികൃതര്‍ക്ക് വന്‍ വെല്ലുവിളിയാണ്.
ഇന്നലെ ഉച്ചയോടെ കൂട്ടിലായ കടുവയെ അഞ്ച് മണിക്കൂറിലേറെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. നരഭോജി കടുവയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാത്രിവരെ നീണ്ട നാട്ടുകാരുടെ പ്രതിഷേധം