പൊലീസിന് നാണക്കേടായി ഡിജിപിയുടെ ഔദ്യോഗിക വസതിക്കുള്ളിൽ കയറി മഹിളാമോർച്ചയുടെ പ്രതിഷേധം. വണ്ടിപ്പെരിയാര്‍ കേസ്,, പ്രതിക്ക് വേണ്ടി പോലീസ് അട്ടിമറിച്ച് എന്ന ആരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. തുടർന്ന് മഹിളാമോർച്ച പ്രവർത്തകർ ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
ഇതിൽപ്പരം ഒരു നാണക്കേട് പൊലീസിന് വരാനില്ല. അരലക്ഷം വരുന്ന കേരളാ പൊലീസ് സേനയെ നയിക്കുന്ന ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്റെ ഔദ്യോഗിക വസതിയായ ബാറ്റൺ ഹൗസിലേക്ക് മഹിളാമോർച്ച പ്രവർത്തകർ തള്ളിക്കയറി. അകത്തുകുത്തിയിരുന്ന പ്രതിഷേധക്കാരെ വനിതാ പൊലീസിനെ എത്തിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസിൽ ഡിവൈഎഫ്ഐ നേതാവായ പ്രതിയെ പൊലീസ് രക്ഷിച്ചന്ന ആരോപണമുയർത്തിയുള്ള സമരം ഇവിടംകൊണ്ടും അവസാനിച്ചില്ല. ഡിജിപി ഓഫീസിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ മാർച്ച് ചെയ്തു. പൊലീസുമായി ഉന്തും തള്ളുമായി . റോഡിൽ കുത്തിയിരുന്നും പൊലീസ് വാഹനം തടഞ്ഞുo പ്രതിഷേധം തുടർന്നു. ഒടുവിൽ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.
Protest of Mahila morcha inside dgp's official residence