കോളജ് അധ്യാപകരാകാന്‍ കാത്തിരിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. നെറ്റ് യോഗ്യതയോ അല്ലെങ്കില്‍ സെറ്റ് (SET) , സെല്‍റ്റ് (SLET) പരീക്ഷകളില്‍ ഒന്നിലെ ജയം ഉണ്ടെങ്കില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികക്ക് അപേക്ഷിക്കാം എന്നാണ് ഉത്തരവ് പറയുന്നത്. എന്നാല്‍ ഉത്തരവില്‍ പരാമര്‍ശിക്കുന്ന സെറ്റ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിവരുന്ന യോഗ്യതാ പരീക്ഷ അല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല.
2018 ലെ യുജിസി നിയമ ഭേദഗതിക്ക് ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.
സെറ്റ് അല്ലെങ്കില്‍ State level eligibility test പാസായവര്‍ക്കും കോളജ് അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാം എന്നാണ് ഉത്തരവ് പറയുന്നത്. എന്നാല്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി അധ്യാപക തസ്തികക്കുള്ള യോഗ്യതാ പരീക്ഷയായ സെറ്റിന് യുജിസി അംഗീകാരമില്ല. . സംസ്ഥാനത്ത് കോളജ് നിയമനത്തിന് മുന്നോടിയായി പ്രത്യേകമായ State level eligibility test നടത്തുമില്ല. ഇത് എടുത്തുപറയാതെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. ഇതോടെ സെറ്റ് പാസായവര്‍ക്കും കോളജ് അധ്യാപകരാകാന്‍ അവസരമെന്ന നിലയില്‍പ്രചരണം ഉണ്ടാവുകയായിരുന്നു. യുജിസി നെറ്റ് പരീക്ഷ ജയിച്ചവര്‍ക്കാണ് കോളജ് അധ്യാപക ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരുന്നത്. ഇതില്‍ യുജിസി മാറ്റം വരുത്തി. സംസ്ഥാനങ്ങള്‍ നടത്തുന്ന യോഗ്യതാ പരീക്ഷയായ State level eligibility test അല്ലെങ്കില്‍ യുജിസി അംഗീകരിച്ച സെറ്റ് പരീക്ഷ പാസായവര്‍ക്കും കോളജ് അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാമെന്ന യുജിസി ഭേദഗതിക്ക് ചുവടുപടിച്ചാണ് സംസ്ഥാനസര്‍ക്കാരിന്‍റെ ഉത്തരവെന്നാണ് വിശദീകരണം. 2018 ലെ യുജിസി നിയമഭേദഗതിക്ക് അനുസൃതമായ മാറ്റം നേരത്തെ ചട്ടങ്ങളില്‍വരുത്താതെയും യുജിസി അംഗീകാരമുള്ള യോഗ്യതാ പരീക്ഷ നടത്താതെയും അഞ്ചു വര്‍ഷത്തിന് ശേഷം പൊടുന്നനെ ഇങ്ങനെ ഒരു ഉത്തരവിറക്കിയത് എന്തിനെന്ന ചോദ്യം ബാക്കിയാവുകയാണ്.
Recruitment of college teachers there is no clarity in the eligibility mentioned in the order