stampede11111111

കുസാറ്റ് ദുരന്തമെങ്ങനെ നടന്നുവെന്നതായിരുന്നു സംഭവം അറിഞ്ഞ എല്ലാവരും ചോദിച്ച ചോദ്യം. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ പല തരത്തിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഉയര്‍ന്നു. പ്രാഥമികമായി മനസിലാക്കുന്ന കാര്യം  തീര്‍ത്തും അശാസ്ത്രീയമായ പടിക്കെട്ട് നിര്‍മാണമാണ് ഈ ദുരന്തത്തിനു വഴിവെച്ചത് എന്നതാണ്. തീര്‍ത്തും കുത്തനെയുള്ള പടിക്കെട്ടുകള്‍, അത് ഇറങ്ങിവേണം ഓഡിറ്റോറിയത്തിലേക്ക് കടക്കാന്‍. 

stampede2222222222

ഒരേ ഒരു ഗേറ്റ് മാത്രമാണ് ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും ഉണ്ടായിരുന്നു എന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. പെട്ടെന്ന് പെയ്തൊരു ചാറ്റല്‍ മഴയെത്തുടര്‍ന്ന് ഗേറ്റിനു പുറത്തുനിന്ന വിദ്യാര്‍ത്ഥികളെല്ലാം അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പലരും പടിക്കെട്ടുകള്‍ ഇറങ്ങും വഴി നില തെറ്റി വീണു, വീണു കിടന്നവരുടെ മുകളിലൂടെ മറ്റുള്ളവര്‍ ചവിട്ടിനീങ്ങി. പലരും ശ്വാസം കിട്ടാതെ ആര്‍ത്തുവിളിച്ചു,  ഭൂരിഭാഗം കുട്ടികള്‍ക്കും നെ‍ഞ്ചിലും വയറ്റിലും ചവിട്ടേറ്റാണ് പരുക്കേറ്റത്. ഒരു ബദല്‍മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന കുട്ടികളുമായി പൊലിസ് സംസാരിച്ചു. സംഘാടനത്തിലെ പിഴവ് തന്നെയാണ് എല്ലാ മൊഴികളില്‍ നിന്നും പ്രാഥമികമായി വ്യക്തമാകുന്നത്.  സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

stampede3333333333333

അതേസമയം കൊച്ചി കുസാറ്റില്‍ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിക്കാനിടയായ ഗാനമേളയുടെ സംഘാടകരെ ഇന്ന് പ്രതി ചേര്‍ത്തേക്കും. അസ്വാഭാവിക മരണത്തിന് കളമശേരി പൊലീസ് കേസെടുത്തു.  ആശുപത്രിയിലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിശദമായ അന്വേഷണത്തിന് ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജേക്കബ് എന്നിവരാണ് മരിച്ചത്.

 

Unscientifically constructed steps and entry gate may the cause of cusat disaster