നെല്ല് വിലയായി കർഷകർക്ക് നൽകിയ പിആര്‍എസ് . വായ്പയുടെ പേരിൽ മറ്റ് വായ്പകളും സഹായങ്ങളും നിഷേധിക്കില്ലെന്ന് ബാങ്കുകൾ . കർഷക ആത്മഹത്യയെ തുടർന്ന് PRS വായ്പയെ ക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിൽ മന്ത്രി പി. പ്രസാദ് ആലപ്പുഴയിൽ വിളിച്ചു ചേർത്ത ബാങ്ക് പ്രതിനിധികളുടെ യോഗത്തിലാണ് ധാരണ. തകഴിയിലെ കർഷക ആത്മഹത്യയിൽ സിബിൽ സ്കോറിന്റ പേരിൽ വായ്പ നിഷേധിച്ചോ എന്ന കാര്യം സർക്കാർ വിശദമായി പരിശോധിക്കുമെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. 

നെല്ല് വിലയായി കർഷകർക്ക് നൽകുന്ന പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് വ്യാപക ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി പി. പ്രസാദ് ആലപ്പുഴയിൽ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചത്. PRS വായ്പ സിബിൽ സ്കോറിനെ ബാധിക്കുന്നതിനാൽ വിദ്യാഭ്യാസ വായ്പ അടക്കുള്ളവ കിട്ടുന്നില്ലെന്നായിരുന്നു കർഷകരുടെ പരാതി. തകഴിയിലെ കർഷക ആത്മഹത്യ പോലും PRS വായ്പാകെണി മൂലമാണന്ന് ആക്ഷേപമുണ്ട്. PRS ന്റെ പേരിൽ മറ്റു വായ്പകൾ നിഷേധിക്കില്ലെന്ന് ബാങ്കുകൾ അറിയിച്ചു. PR S സി ബിൽ സ്കോറിനെ ബാധിക്കരുത് എന്ന് സർക്കാർ നിർദേശിച്ചു 

കർഷകൻ വായ്പ റിക്കാതെ ആത്മഹത്യ ചെയ്തതിൽ ബാങ്കുകൾക്ക് പിഴവ് പറ്റിയോ എന്ന് പരിശോധിക്കും. സിബിൽ സ്കോറിന്റെ പേരിൽ വായ്പ നിഷേധിച്ചോ എന്നത് സർക്കാർ അന്വേഷിക്കും. വായ്പക്കായി തങ്ങളെ കർഷകനായ KG പ്രസാദ് സമീപിച്ചിട്ടില്ല എന്ന് ബാങ്കുകൾ പറയുന്നത് മുഖവിലയ്ക്കെടുക്കുന്നില്ല മരിച്ച പ്രസാദിന്റെ ആത്മഹത്യക്കുറിപ്പിൽ പറയുന്നതാണ് വിശ്വസിക്കുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.മന്ത്രി ജി.ആർ. അനിലും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

Banks will not deny other loans on account of PRS