bus

യാത്രക്കാരെ വലച്ച് സംസ്ഥാനത്ത് സ്വകാര് ബസ് പണിമുടക്ക് . വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്ക് വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരം ഇന്ന് അര്‍ധരാത്രി വരെയാണ്. യാത്രാക്ലേശം മറികടക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാര്‍ പലരും വഴിയില്‍ കുടുങ്ങി

മലയോര മേഖലകളെയാണ് സമരം കാര്യമായി ബാധിച്ചത്. തിരക്കേറിയ ഇടങ്ങളിലേക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തി‌. സമരത്തെ തുടര്‍ന്ന് നിരത്തുകളില്‍ സ്വകാര്യ വാഹനങ്ങള്‍ കൂടുതലാണ്. ഓട്ടോ, ടാക്സി എന്നിവയെ ആശ്രയിച്ചവരും കുറവല്ല. 

കോഴിക്കോട് നിന്ന് കണ്ണൂര്‍, തൃശൂര്‍ റൂട്ടുകളില്‍ ഇന്നലെയും പണിമുടക്കായിരുന്നു.. തുടര്‍ച്ചയായി രണ്ടാം ദിവസം ബസുകളില്ലാത്തത് യാത്രാ ദുരിതം ഇരട്ടിപ്പിച്ചു. അതിഥി തൊഴിലാളികള്‍ അടക്കം നിരവധി പേര്‍ ബസ് പണിമുടക്കിനെ കുറിച്ചറിയാതെ വന്നുപെട്ടു.. പണിമുടക്ക് ഭാഗിഗമാണെന്ന് ഗതാഗത മന്ത്രിഅതിദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സീറ്റ് ബെല്‍റ്റ്, ക്യാമറ എന്നിവ സ്ഥാപിക്കാനുള്ള തീരുമാനം സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നുമാണ ്ബസ് ഉടമകളുടെ പരാതി. 140 കി.മീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് പുനസ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.

 

private bus strike in kerala updates

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.