മുസ്്ലിം ലീഗ് ഇന്ന് കോഴിക്കോട് നടത്തുന്ന പലസ്തീന്‍ മനുഷ്യാവകാശ റാലിയിലേയ്ക്ക് സമസ്തയെ ക്ഷണിക്കാത്തതില്‍ അപാകതയില്ലെന്ന് ലീഗ് ഉന്നതാധികാരസമിതി അംഗം എം.കെ.മുനീര്‍. ശശി തരൂര്‍ എം.പി മുഖ്യാഥിതിയാകുന്ന റാലി, മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കടപ്പുറത്താണ് റാലി.
പലസ്തീന്‍ മനുഷ്യാവകാശ റാലിയിലേക്ക് സമസ്തയെ ക്ഷണിക്കാത്തതിനെ കുറിച്ച് ലീഗിന് പറയാനുള്ളത് ഇതാണ്. സമസ്തയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഉന്നതതലത്തില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വിശദീകരണം.
യൂത്ത് ലീഗിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനത്തിനെതിരെ കേസെടുത്തത് പിണറായി സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണെന്നും എം.കെ. മുനീര്‍ കുറ്റപ്പെടുത്തി. കടപ്പുറത്ത് നടത്തുന്ന റാലി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.
Mk Muneer says there is no mistake in not inviting samasta
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.