പാമ്പ് പിടിക്കാനുള്ള ലൈസന്‍സ് തരാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിന് പിന്നില്‍ താന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളിലെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമെന്ന് വാവ സുരേഷ്. പാമ്പ് പിടിക്കാനുള്ള കിറ്റ് വാങ്ങുന്നതില്‍ ഉള്‍പ്പടെ അഴിമതി നടക്കുന്നുണ്ട്. അതിനെതിരെ പരാതി നല്‍കിയപ്പോളാണ് തനിക്ക് ലൈസന്‍സ് തരാന്‍ തീരുമാനിച്ചത്. ലൈസന്‍സിന് അപേക്ഷിച്ചിട്ടില്ല, ലൈസന്‍സ് സ്വീകരിച്ചാലും ശൈലി മാറ്റാന്‍ പോകുന്നില്ലെന്നും സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.