ലീഗ് നേതൃത്വത്തിന് എതിരെയുളള സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയ്ക്ക് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സമസ്തയുമായി ബന്ധപ്പെട്ട പരസ്യപ്രതികരണം ഇനി വേണ്ടന്ന് പിഎംഎ സലാമിന് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങളേയും സന്ദര്‍ശിച്ചു.  പ്രമുഖ സമസ്ത നേതാവും മുശാവറ അംഗമായ ബഹാവുദ്ദീന്‍ മുഹമ്മദ് നദ്​വിയെ യൂത്ത് ലീഗ് ആദരിക്കുന്ന ചടങ്ങിലും പിഎംഎ സലാം പങ്കെടുത്തു. 

 

പിഎംഎ സലാം ആക്ഷേപങ്ങളെല്ലാം ഉന്നയിച്ചതിന് ശേഷം നടക്കുന്ന സമവായ നീക്കങ്ങള്‍ കടന്നല്‍ക്കൂട് ഇളക്കിവിട്ട് നാട്ടുകാരെയെല്ലാം കൊത്തിയ ശേഷം തീവച്ച് നശിപ്പിക്കുന്നതിനോടാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ താരതമ്യപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് തങ്ങളെ കാണാന്‍ പിഎംഎ സലാം എത്തിയത്. പ്രതികരണങ്ങള്‍ കൈവിട്ടു പോയിയെന്ന വികാരം ഇരുസംഘടനകളിലേയും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. ലോകത്തെ സ്വാധീനിച്ച 500 മുസ്​ലീം വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ചെമ്മാട് ദാറുല്‍ ഹുദ വിസി ബഹാവുദ്ദീന്‍ മുഹമ്മദ് നദ്​വിയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് പിഎംഎ സലാം പാണക്കാട് എത്തിയത്. എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ആരാണന്ന് പോലും അറിയില്ലെന്നായിരുന്നു സലാമിന്‍റെ വാക്കുകള്‍.

 

PMA Salam meets Panakkad Thangal in Samastha row

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.