kidney-help

ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചികില്‍സക്ക് വഴിയില്ലാതെ കഴിയുകയാണ് കാസര്‍കോട് ചുക്കിനടുക്ക സ്വദേശി ദയാനന്ദന്‍. വൃക്ക മാറ്റി വയ്ക്കല്‍ മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയോടെ ശസ്ത്രക്രിയയ്ക്കായുള്ള പണം കണ്ടെത്താനാവതെ ബുദ്ധിമുട്ടുകയാണ് ദയാനന്ദന്റെ കുടുംബം 

 

ഭാര്യയും ഒരുവയസുള്ള മകനുമടങ്ങുന്ന സന്തുഷ്ട  കുടുംബമായിരുന്നു ദയാനന്ദന്റേത്. ആറ് മാസം മുന്‍പ് വിട്ടു മാറത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് വിധി വ‍ൃക്ക രോഗത്തിന്റെ രൂപത്തില്‍ ഈ കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയത്. ആഴ്ചയില്‍ മൂന്ന് തവണ ഡയലിസിസ് ചെയ്യണം. കടം വാങ്ങിയും നാട്ടുകാരുടെ സഹായവും കൊണ്ടാണ്  ഇതിനായി തുക കണ്ടെത്തുന്നത്. ശസ്ത്രക്രിയക്കും തുടര്‍ ചികില്‍സക്കുമായി നാല്‍പ്പത് ലക്ഷത്തോളം ചെലവ് വരും

 

 

ചികില്‍സക്ക് പണം കണ്ടെത്താന്‍ നാട്ടുകാര്‍ ചേര്‍ന്ന് സഹായനിധി രൂപികരിച്ചെങ്കിലും പ്രതിക്ഷിച്ച തുക കണ്ടെത്തനായില്ല. എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. ജീവിതത്തിലെ സന്തോഷങ്ങളിലേക്ക് തിരികെ നടക്കാന്‍ സുമനസുകള്‍ കനിയുമെന്ന പ്രതീക്ഷയിലാണ്  ഈ കുടുംബം

 

 

ACCOUNT DETAILS

 

VIDYASHREE

AC NO- 110146805178

IFSC- CNRB0004489

CANARA BANK

Gpay- 8289823326