puthuppally-house

വോട്ടെണ്ണൽ തുടങ്ങിയ നിമിഷം മുതൽ ആകാംക്ഷയോടെ ടെലിവിഷൻ സ്ക്രീനിന് മുന്നിലായിരുന്നു ചാണ്ടി ഉമ്മന്റെ കുടുംബം. വേട്ടയാടിയവരുടെ മുഖത്തേറ്റ പ്രഹരമെന്നായിരുന്നു വിജയത്തിനു ശേഷമുള്ള അച്ചു ഉമ്മന്റെ പ്രതികരണം.  ഇപ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത് ഉമ്മൻചാണ്ടി ആയിരിക്കുമെന്ന് മറിയ ഉമ്മനും പറഞ്ഞു. 

 

തുടക്കം മുതൽ മുന്നേറ്റത്തിന്റെ ചിത്രം  തെളിഞ്ഞതോടെ വിജയാവേശത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വീട്ടുമുറ്റം.ടെലിവിഷൻ സ്ക്രീനിലേക്ക് കണ്ണുംനട്ട് സഹോദരിമാരായ മറിയ ഉമ്മനും അച്ചു ഉമ്മനും. ലീഡ് 20,000 വും 30,000 വും കടന്നതോടെ വീട്ടിലേക്കുള്ള തിരക്ക് നിയന്ത്രണാതീതമായി. പുതുപ്പള്ളിയിലെ സർവകാല റെക്കോർഡ് ആയ 33225 വോട്ടിന്റെ ഭൂരിപക്ഷം പിന്നിട്ടതോടെ ചാണ്ടി ഉമ്മൻ പുറത്തേക്ക് . 53 വർഷം എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള മറുപടി എന്ന് അച്ചു ഉമ്മൻ. ഇപ്പോൾ ഏറ്റവും സന്തോഷിക്കുന്നത് ഉമ്മൻചാണ്ടി എന്ന് മറിയ ഉമ്മൻ. ഉമ്മൻചാണ്ടിയുടെ വേർപാടിന് പിന്നാലെ ചാണ്ടി ഉമ്മൻ അധികാരത്തിലേറുന്നതോടെ വീണ്ടും തിരക്കിലാവുകയാണ് പുതുപ്പള്ളിയിലെ വീട്