കോഴിക്കോട് കൊയിലാണ്ടി അരിക്കുളത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതിന്‍റെ നടുക്കത്തില്‍ നിന്ന് മുക്തരായിട്ടില്ല നാട്ടുകാര്‍. നാലുവര്‍ഷംമുന്‍പ് മറ്റൊരു കൊലപാതകവും ഇതേ പ്രദേശത്ത് നടന്നിരുന്നു. ഊരള്ളൂര്‍ സ്വദേശി 70 വയസുകാരിയായ ആയിശയായിരുന്നു അന്ന് കൊല്ലപ്പെട്ടത്. കൊല നടത്തിയ പ്രദേശവാസിയായ 17കാരനെയും മൃതദേഹം മാറ്റാന്‍ സാഹായിച്ച പിതാവിനെയും അന്ന് പൊലീസ് പിടികൂടിയിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നായിരുന്നു അന്ന് പ്രതി മൊഴി നല്‍കിയത്.
അതേസമയം ഇവിടം മദ്യപസംഘങ്ങളുടെ കേന്ദ്രമാണെന്ന് നാട്ടുകാര്‍ പറയുന്നു. സമൂഹവിരുദ്ധരുടെ ശല്യത്തിനെതിരെ പൊലീസില്‍ പരാതിപെട്ടിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
Two murders in four years; Koyilandi in fears