രാജ്യത്തെ കടുവ സംരക്ഷണകേന്ദ്രങ്ങളില്‍ ഒന്നാമതെത്തി പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രം. പെരിയാര്‍ എക്സലന്‍റെ വിഭാഗത്തില്‍ ഒന്നാമതെത്തിയപ്പോള്‍ പറമ്പിക്കുളം വെരിഗുഡ് വിഭാഗത്തില്‍ ഇടം പിടിച്ചു. രാജ്യത്ത ആകെ 3682 കടുവകളെങ്കിലുമുണ്ടെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ സെന്‍സ് വ്യക്തമാക്കുന്നു.
രാജ്യത്തെ 51 കടുവ സംരക്ഷണകേന്ദ്രങ്ങളിലെ പരിശോധനയിൽ 90 ശതമാനത്തിനു മുകളിൽ സ്കോർ നേടിയാണ് പെരിയാര്‍ റിസർവിന്റെ നേട്ടം. 33 ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പഠനത്തില്‍ സംസ്ഥാനത്തെ പറമ്പിക്കുളം റിസർവ് വെരി ഗുഡ് വിഭാഗത്തിലെത്തി. സംസ്ഥാനത്ത് ആകെയുള്ളത് 213 കടുവകളാണെന്ന് സെന്‍സസ് വ്യക്തമാക്കുന്നു. 2006–ൽ 46 എണ്ണം മാത്രമായിരുന്നു കേരളത്തിലെ കടുവകള്‍. ലോകത്തെ ആകെയുള്ള കടുവകളില്‍ 75 ശതമാനവും ഇന്ത്യയിലാണെന്ന് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു .കണക്കെടുപ്പിനുള്ള ക്യാമറയിൽ പതിഞ്ഞത് 3167കടുവകളാണ്. മറ്റു നിരീക്ഷണ സംവിധാനം കൂടി കണക്കിലെടുത്താല്‍ 3925 വരെ കടുവകൾ വരെയുണ്ട്. രാജ്യത്ത് ഏറ്റവും കുടുതല്‍ കടുവകളുള്ളത് മധ്യപ്രദേശിലാണ് . 785 കടുവകള്‍ . പശ്ചിമഘട്ടത്തിൽ നിലവിൽ 1087 കടുവകളുണ്ട്. ശിവാലിക് കുന്നുകളിലും ഗംഗാ സമതല ഭൂപ്രകൃതിയിലും 819 കടുവകളുണ്ടെന്നാണ് കണക്ക്.