സിനിമാ നയരൂപീകരണ കമ്മിറ്റിക്കെതിരെ വിമൻ ഇൻ സിനിമ കലക്ടീവും ഫിലിം ചേംബറും ഉന്നയിച്ച വിമർശനങ്ങൾ തള്ളി കമ്മിറ്റി ചെയർമാൻ ഷാജി എൻ.കരുണ്‍.WCC പ്രസിഡന്റും സെക്രട്ടറിയും ആരാണെന്ന് അറിയില്ലെന്ന് തുറന്നടിച്ച ഷാജി എൻ കരുൺ നയരൂപീകരണത്തിനായി സിനിമാസംഘടനകളെ ഉള്‍പ്പെടുത്തി കോണ്‍ക്ളേവ് സംഘടിപ്പിക്കുമെന്ന് മനോരമ ന്യൂസിനോട് പറഞ്ഞു. അതിനിടെ കമ്മിറ്റിയിൽ നിന്ന് മഞ്ജുവാരിയരും രാജീവ് രവിയും ഒഴിഞ്ഞു.
സിനിമാനയരൂപീകരണ കമ്മിറ്റി രണ്ട് മാസത്തിനകം സർക്കാരിന് കരട് റിപ്പോർട്ട് സമർപിക്കണമെന്നിരിക്കെ ഷൂട്ടിങിന്റെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാരിയരും രാജീവ് രവിയും കമ്മിറ്റിയംഗത്വം ഒഴിഞ്ഞത് . പത്മപ്രിയയും അംഗമായിരിക്കെ കമ്മിറ്റിയില്‍ യോഗ്യരായവരെ ഉള്‍പ്പെടുത്തിയില്ലെന്ന WCC വിമര്‍ശനം ചെയർമാൻ ഷാജി എന്‍.കരുണ്‍ തള്ളി.
കമ്മിറ്റിയിൽ സിനിമാസംഘടനകൾക്ക് വേണ്ട പരിഗണന നൽകിയില്ലെന്ന ഫിലിം ചേംബർ വിമർശനത്തിന് എല്ലാ സംഘടനകളെയും ഉൾപ്പെടുത്തി കോൺക്ളേവ് സംഘടിപ്പിക്കുമെന്ന് ഷാജി എൻ.കരുണും. ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പെട്ടെന്ന് നടപ്പാക്കാൻ കഴിയില്ലെന്നും തുടർചർച്ച ആവശ്യമാണെന്നും wcc വിമർശനത്തിൽ മന്ത്രി മറുപടി നൽകി.