ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ ഓരോ ചുവടുവയ്പിനു പിന്നിലും മലയാളികളുടെ മറക്കാനാവാത്ത സംഭാവനകളുണ്ട്. രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ചന്ദ്രയാന്‍ മൂന്ന് കുതിച്ചതും മലയാളിക്കരുത്തിലാണ്. ചന്ദ്രയാന്‍ 3 ദൗത്യത്തിന് പുറകിലും നിരവധി മലയാളികളുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ചന്ദ്രയാന്‍ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച ഇസ്റോ മേധാവിയും ഇന്ത്യന്‍ ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡയറക്ടര്‍ എസ് സോമനാഥാണ് ഇതില്‍ പ്രധാനി.
ചന്ദ്രയാനെ വഹിക്കുന്ന റോക്കറ്റിന്‍റെയും പ്രധാന പേലോഡുകളുടെയും നിര്‍മാണത്തില്‍ മുഖ്യപങ്കുവഹിച്ചത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്്പേസ് സെന്‍ററാണ്. ഇതിന്റെ തലപ്പത്തുള്ളതും സോമനാഥിന്റെ സമകാലികനായ ഡോ.എസ് ഉണ്ണികൃഷ്ണനാണ്. ചന്ദ്രനാന്‍ മൂന്നിലുള്ള രണ്ട് പ്രധാന പേലോഡുകള്‍ നിര്‍മിച്ച സ്പേസ് ഫിസിക്സ് ലബോറട്ടറി ഡയറക്ടറും മലയാളിയായ കെ രാജീവാണ്