ചന്ദ്രയാന്‍ പ്രതിഭകള്‍ക്ക് കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജിന്‍റെ ആദരം. കോളജിലെ പൂര്‍വവിദ്യാര്‍ഥികളായ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉൾപ്പെടെ നൂറ്റിനാല്‍പത് ശാസ്ത്രജ്ഞരെയാണ് കോളജ് അനുമോദിച്ചത്.
നക്ഷത്രങ്ങള്‍ക്കൊപ്പം എന്ന പേരിലായിരുന്നു പ്രൗഡഗംഭീര ചടങ്ങില്‍ ആദരം. ടികെഎം എൻജിനിയറിങ് കോളജിലെ പൂർവ വിദ്യാർഥിയായിരുന്ന ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് മുഖ്യതിഥിയായി. കൂടാതെ ടികെഎം കോളജില്‍ പഠിച്ച നൂറ്റിനാല്‍പത് പേരാണ് ചന്ദ്രയാന്‍ ത്രീ ദൗത്യത്തിന്റെ ഭാഗമായത്. എല്ലാവരെയും ചടങ്ങില്‍ ആദരിച്ചു.
മന്ത്രി കെ.എൻ.ബാലഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.സോമനാഥിനോടുള്ള ആദരസൂചകമായി ടി.കെ.എം. എൻജിയറിങ് കോളജിലെ പ്രത്യേക ബ്ളോക്കിന് 'സോമനാഥ് സെന്റർ' എന്നു നാമകരണം ചെയ്തു.ടി.കെ.എം.ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസലിയാർ ഉള്‍പ്പെടെയുളളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Kollam TKM Engineering College honors Chandrayaan Pratibha