olympics

സ്പെഷല്‍ ഒളിംപിക്സില്‍ മല്‍സരാര്‍ഥിയുടെ അവസരം നഷ്ടപ്പെടുത്തിയെന്ന ആരോപണവുമായി കൊച്ചി നായരമ്പലം കരുണ സ്പെഷല്‍സ്കൂള്‍.  മല്‍സരാര്‍ഥിയുടെ പാസ്പോര്‍ട്ട്, കായിക സംഘടനയുടെ അധികൃതര്‍ നശിപ്പിച്ചതായും, കുട്ടിയെ മര്‍ദിച്ചതായുമാണ് പരാതി. കേന്ദ്രമന്ത്രി വി.മുരളീധരന് പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല.

ജര്‍മനിയില്‍ നടന്ന സ്പെഷല്‍ ഒളിംപിക്സില്‍ പങ്കെടുക്കാനായിരുന്നു നായരമ്പലം കരുണ സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥി റോഷന്‍ ഇ.ജിയ്ക്ക് അവസരം ലഭിച്ചത്. ഫുട്സാല്‍ ആയിരുന്നു മല്‍സരയിനം. ഡല്‍ഹിയില്‍ ക്യാംപില്‍ പങ്കെടുക്കവേ റോഷന് കാലിനു പരുക്കേറ്റു. തുടര്‍ന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ അവസരം നല്‍കാമെന്നായി സ്പെഷ്യല്‍ ഒളിംപിക്സ് ഭാരത് അധികൃതര്‍. സ്കൂള്‍ പ്രിന്‍സിപ്പലിനൊപ്പം റോഷന്‍ വീണ്ടും ഡല്‍ഹിയിലേക്ക്. പ്രിന്‍സിപ്പല്‍ മടങ്ങിയതോടെ ഡല്‍ഹിയില്‍ ഒറ്റയ്ക്കായ റോഷനോട് അധികൃതര്‍ ചെയ്ത് ഇങ്ങനെയൊക്കെ.സ്പെഷ്യല്‍ ഒളിംപിക്സ് ഭാരത് അധികൃതര്‍ തന്നെ മര്‍ദിച്ചുവെന്നും റോഷന്‍ പറഞ്ഞു.കുഞ്ഞിലേ തുടങ്ങിയതാണ് റോഷന് ഫുട്ബോളിനോടുള്ള ഇഷ്ടം. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായ അച്ഛനും അമ്മയും പിന്തുണയും നല്‍കുന്നു.സ്കൂളിലെ കൂട്ടുകാര്‍ക്കും റോഷന്‍റെ നേട്ടം പ്രചോദനമായിരുന്നു.