ബര്‍ലിനില്‍ നടന്ന സ്പെഷല്‍ ഒളിംപിക്സില്‍ നേട്ടം കൊയ്ത് മലയാളി വിദ്യാര്‍ഥികള്‍. ഏഴു സ്വര്‍ണമടക്കം 14 മെഡലുകള്‍ വാരിക്കൂട്ടി നാട്ടിലെത്തിയ കുട്ടികള്‍ക്ക് വലിയ സ്വീകരണമാണ് നല്‍കിയത്. സംസ്ഥാനത്തെ 14 സ്പെഷല്‍ സ്കൂളുകളിലെ 23 വിദ്യാര്‍ഥികളാണ് ബെര്‍ലിനിലെ സ്പെഷ്യല്‍ ഒളിംപിക്സില്‍ പങ്കെടുത്തത്. വിവിധയിനങ്ങളിലായി 7 സ്വര്‍ണവും 4 വെള്ളിയും 3 വെങ്കലവും ഇവര്‍ നേടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഒളിംപ്യന്‍മാര്‍ക്ക് വന്‍വരവേല്‍പായിരുന്നു.
Special Olympics, Berlin; Malyali students had a great won