pooram54

തൃശൂര്‍ പൂരത്തിനുള്ള കുട നിര്‍മാണം അന്തിമഘട്ടത്തിലെത്തി. വര്‍ണങ്ങള്‍ കൊണ്ട് ഞെട്ടിക്കാന്‍ വ്യത്യസ്‌തതകള്‍ കൂടി ചേര്‍ത്താണ് ഇത്തവണത്തെ കുട നിര്‍മാണം. 

 

കുടമാറ്റമാണ് പൂരം വര്‍ണ്ണത്തില്‍ നിറക്കുന്നത്. നിരന്നു നില്‍ക്കുന്ന ആനകള്‍ക്ക് മുകളില്‍ ഓരോ തവണയും കുടകള്‍ നിവര്‍ത്തുന്ന നിമിഷം പൂരപറമ്പിലുണ്ടാക്കുന്ന ഇളക്കം കുറച്ചൊന്നുമല്ല.  പൂരം കെങ്കേമമാക്കാന്‍‍ കുടകള്‍ ഒരുങ്ങി കഴിഞ്ഞു. രണ്ട് മാസം മുമ്പേ തുടങ്ങിയ ജോലികള്‍ അന്തിമ ഘട്ടത്തിലെത്തി

 

തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളിലായി 1000 ത്തിന് മുകളില്‍ കുടകളാണ് തയ്യാറാക്കുന്നത്. 10000 മീറ്റര്‍ തുണിയാണ് കുടക്കായി എത്തിച്ചത്. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് നേരിട്ടെത്തിച്ച തുണി വെച്ചാണ് നിര്‍മാണം. 44 വര്‍ഷമായി പൂരത്തിന് കുടയൊരുക്കുന്ന വസന്തന് തന്നെയാണ് ചുമതല. വ്യത്യസ്തവും കഴിഞ്ഞ തവണേത്തേക്കാള്‍ മനോഹരവുമായ കുടകള്‍ ഉയരുമെന്നാണ് വസന്തന്‍റെ ഉറപ്പ്. ഏപ്രില്‍ 30 നാണ് തൃശൂര്‍ പൂരം. മെയ് ഒന്നിന് ഉപചാര ചൊല്ലല്‍ നടക്കും.