ജലനിധി ശുദ്ധജലപദ്ധതിയില്‍ ക്രമക്കേടില്‍ വിശദാന്വേഷണത്തിനു വിജിലന്‍സ്. ഓരോ ജില്ലയിലേയും ക്രമക്കേടുകള്‍ പ്രത്യേകം കേസുകളായി റജിസ്റ്റര്‍ ചെയ്തു അന്വേഷിക്കും. പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുകള്‍ നടത്തിയെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകും
ഗ്രാമങ്ങളിലെ ശുദ്ധജല വിതരണപദ്്ധതിയായ ജലനിധി പദ്ധതിയില്‍ കയ്യിട്ടുവാരിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് വിജിലന്‍സ്. അതിന്‍റെ ആദ്യപടിയായി ക്രമക്കേടുകള്‍ നടത്തിയെന്നു പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ട ഉദ്യഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി ശുപാര്‍ശ സര്‍ക്കാരിനു നല്‍കും. സര്‍ക്കാര്‍ നഷ്ടം ഇവരില്‍ നിന്നു ഈടാക്കാനും ശുപാര്‍ശ ചെയ്തോക്കുമെന്നാണ് സൂചന. ഓരോ ജില്ലയിലേയും ക്രമക്കേടുകള്‍ പ്രത്യേകം കേസുകളായി റജിസ്റ്റര്‍ ചെയ്തന്വേഷിക്കാന്‍ ജില്ലാ മേധാവികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതി തുടങ്ങാതെ പോലും ലക്ഷങ്ങള്‍ മാറിയെടുത്തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍ . ഇതിനു കൂട്ടു നിന്ന കരാറുകാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍കോഡ് 7.5 കോടിയും മലപ്പുറത്ത് 5 കോടിയും, വയനാട്് 2.45 കോടിയും ചിലവാക്കി നിര്‍മിച്ച പ്രോജക്ടുകള്‍ പൂര്‍ണമായും ഉപോയോഗശൂന്യമായി കിടക്കുകയാണ് . ഇതെല്ലാം കണക്കിലെടുത്താണ് ജില്ലകളില്‍ പ്രത്യേകാന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ഓപറേഷന്‍ ഡെല്‍റ്റയെന്ന പേരിലുള്ള മിന്നല്‍ പിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.