crossroad-music

TAGS

വിഷു ദിനത്തിൽ സംഗീതനിശയുമായി ഗായകനും സംഗീതസംവിധായകനുമായ അൽഫോൻസ് ജോസഫിന്റെ ക്രോസ്സ്‌റോഡ്സ്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എൺപതോളം ഗായകരാണ് സംഗീത നിശയിൽ അണിനിരന്നത്

 

ദേശഭക്തിഗാനങ്ങൾ, ഹിന്ദുസ്ഥാനി ഭജൻ, വെസ്റ്റേൺ ക്ലാസിക്കൽ തുടങ്ങി സമകാലീന ആരാധന സംഗീതം വരെയുള്ളവ സ്വരസമന്വയ-ശൈലിയിൽ അവതരിപ്പിക്കുന്നതാണ് കളമശേരി രാജഗിരി കിന്റർഗാർട്ടൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കണ്ടത്

 

2013ലാണ് കൊച്ചിയില്‍ അൽഫോൻസ് ജോസഫ് ക്രോസ്സ്‌റോഡ്സ് എന്ന പേരിൽ സംഗീതവിദ്യാലയം ആരംഭിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴ്ച്ചയിൽ ഒരിക്കൽ കമ്മ്യൂണിറ്റി ക്വയറായി വിവിധ ഭാഷകളിലും സംഗീതശൈലിയിലുമുള്ള പാട്ടുകൾ പരിശീലിച്ചുവരുന്നുണ്ട്. 

 

സാമൂഹ്യബന്ധങ്ങൾ സുദൃഢമാക്കുക, സാമൂഹ്യ പ്രതിബദ്ധത ഉണർത്താൻ സഹായിക്കുക തുടങ്ങിയവയാണ് ഇത്തരം കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്.