വിധിയിൽ തൃപ്തിയില്ലെന്നും മധുവിന് നീതി കിട്ടാൻ മേൽക്കോടതിയെ സമീപിക്കുമെന്നും മധുവിന്റെ കുടുംബം. പ്രതികൾക്ക് ചെറിയ ശിക്ഷ മാത്രം നൽകിയ മണ്ണാർക്കാട് കോടതി ആദിവാസി സമൂഹത്തിനോട് കരുണ കാട്ടിയില്ലെന്നും മധുവിന്റെ ബന്ധുക്കൾ പറഞ്ഞു. പ്രോസിക്യൂഷന്റെ ഭാഗത്ത് നിരവധി പിഴവുകളുണ്ടായെന്നും ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകരും പറഞ്ഞു.   

പതിനാല് പ്രതികൾക്കും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് മധുവിന്റെ കുടുംബം പ്രതീക്ഷിച്ചിരുന്നത്. വിധിയിൽ കുടുംബത്തിന് അത്യപ്തിയുണ്ട്. ഇത് അംഗീകരിക്കാനാവില്ല. നീതിക്കായി മേൽക്കോടതിയെ സമീപിക്കും. മധു കേസിൽ പ്രോസിക്യൂഷന് നിരവധി വീഴ്ചയുണ്ടായെന്നും, ഈ വീഴ്ചകൾ ചൂണ്ടിക്കാട്ടി മേൽക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ. നിരവധി പ്രതിസന്ധികളുണ്ടായ കേസ്. തടസങ്ങളെല്ലാം അതിജീവിച്ച് മികച്ച രീതിയിൽ കേസ് നടത്താൻ കഴിഞ്ഞുവെന്നാണ്  പൊലീസിന്റെ വിലയിരുത്തൽ. എന്തായാലും മധു കേസിൽ നിയമ നടപടികൾ ഇനിയും തുടരുമെന്ന് വ്യക്തം.