ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ നാളെമുതല്‍ മദ്യത്തിന് വിലകൂടൂം. ഒരു കുപ്പി മദ്യത്തിന് ഇരുപതു രൂപ മുതൽ നാല്‍പതു രൂപ വരെയുളള വര്‍ധനയാണ് നടപ്പാകുന്നത്.
സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സംസ്ഥാന സര്‍ക്കാര്‍ മദ്യത്തില്‍ നിന്ന് കൂടുതല്‍ വരുമാനം ലക്ഷ്യമിടുകയാണ്. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു കുപ്പിക്ക് 20 രൂപയും, 1000 രൂപ മുതല്‍ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് 40 രൂപയുമാണ് കൂടുക. ജനപ്രിയ ബ്രാന്‍ഡുകളുടെ നിരക്ക് ഉയരും. സാധാരണക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ജവാന്‍ റമ്മിന് അറുനൂറ്റി മുപ്പതു രൂപയാണ് പുതിയ വില. ഡാഡിവില്‍സണ്‍-750 എംഎല്‍: 700 രൂപ , ഓള്‍ഡ് മങ്ക്- 1000, ഒസിആര്‍-690, ഹണിബി-850, നെപ്പോളിയന്‍-770 എന്നിങ്ങനെയാണ് പുതിയ വില. കഴിഞ്ഞ ഡിസംബര്‍ പതിനേഴിന് പത്തു മുതല്‍ 20 രൂപവരെ വില കൂടിയതിന് പിന്നാലെയാണ് പുതിയ വര്‍ധന. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്, പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിനുവേണ്ടിയാണ് ഇൗ വര്‍ധനയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.