അടുത്ത സാമ്പത്തിക വര്‍ഷം 20 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ബജറ്റ്. കൃഷിക്കും കര്‍ഷക ക്ഷേമത്തിനുമായി 1.25 ലക്ഷം കോടി രൂപ വകയിരുത്തി. റെയില്‍വേയ്ക്കായി 2.41 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള ഒരു ലക്ഷം കോടി രൂപയുടെ പലിശരഹിത വായ്പ ഒരു വര്‍ഷത്തേക്ക് കൂടി തുടരും. അരിവാള്‍ രോഗം 2047 ആകുമ്പോഴേക്ക് നിര്‍മാര്‍ജനം ചെയ്യുമെന്നും, വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
മൃഗ സംരക്ഷണം, ക്ഷീര, ഫിഷറീസ് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, അടുത്ത് സാമ്പത്തിക വര്‍ഷം 20 ലക്ഷം കോടി രൂപയുടെ കാര്‍ഷകി വായ്പയാണ് ബജറ്റ് ലക്ഷ്യം വയ്ക്കുന്നത്. ഗുണനിലവാരവും ആരോഗ്യവുമുള്ള പ്ലാന്‍റുകള്‍ ലഭ്യമാക്കുന്നതിന് ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്‍റ് പ്രോഗ്രാം ആരംഭിക്കും. ഇതിനായി 2,200 കോടി രൂപ വകയിരുത്തി. അഗ്രികള്‍ച്ചറല്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അഗ്രികള്‍ച്ചറല്‍ ആക്സിലേറ്റര്‍ ഫണ്ട്. കര്‍ഷകര്‍ ദൈനംദിനം നേരിടുന്ന വെല്ലുവിളികള്‍ക്ക് ഉള്‍പ്പെടെ നൂതന പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ഇതിന് കഴിയുമെന്ന പ്രതീക്ഷയും ബജറ്റ് പ്രകടിപ്പിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി മത്സ്യസംബദ യോജന ആരംഭിക്കും. മീന്‍പിടുത്തം, വില്‍പ്പന, മത്സ്യ വിപണിയുടെ വ്യാപനം തുടങ്ങിയവ ലക്ഷ്യമിട്ട് ആറായിരം കോടി രൂപ ഇതില്‍ വകയിരുത്തി. കഴിഞ്ഞ ബജറ്റിനേക്കാള്‍ 65.6 ശതമാനം അധികം തുകയാണ് റെയില്‍വെയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. ട്രാക്കുകളുടെ നിലവാരം മെച്ചപ്പെടുത്തല്‍, വൈദ്യുതീകരണം, സ്റ്റേഷനുകളുടെ സൗകര്യം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കും. ഗോത്രവിഭാഗങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന അരിവാള്‍ രോഗം 2047ല്‍ നിര്‍മാര്‍ജ്ജനം ചെയ്യു. വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറിക്ക് പുറമെ, പഞ്ചായത്ത് തലത്തില്‍ ഫിസിക്കല്‍ ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമെന്നും ബജറ്റില്‍ പറയുന്നു. ടൂറിസത്തിനായി 2400 കോടി വകയിരുത്തി.