മുജാഹിദിനെ വെല്ലുവിളിച്ച് സമസ്തയുടെ ആദർശ സമ്മേളനം. സമസ്തയോട് ആര് കളിച്ചാലും അത് നാശത്തിനായിരിക്കുമെന്ന് ഓർക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു . മുനവറലി ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ള തങ്ങൾ കുടുംബത്തെ വേദിയിലിരുത്തിയായിരുന്നു ഈ വെല്ലുവിളി

 

നാലു ദിവസം കോഴിക്കോട് സ്വപ്നനഗരിയിൽ നടന്ന മുജാഹിദ് സമ്മേളനത്തിന് മറുപടി പറയാനായിരുന്നു സമസ്തയുടെ ആദർശ സമ്മേളനം . നാലു ദിവസം കൊണ്ട് തീരുമാനിച്ച പരിപാടി സമസ്തയുടെ ശക്തിപ്രകടനമായി മാറി. സമ്മേളനത്തിൽ പ്രസംഗിച്ചവരെല്ലാം മുജാഹിദ് സമ്മേളനത്തെ കടുത്ത ഭാഷയിലാണ് വിമർശിച്ചത് .സംസ്ഥാന പ്രസിഡൻ്റ് ജിഫ്രി മുത്തുകോയ തങ്ങൾ സ്വരം അൽപ്പം കടുപ്പിച്ചാണ് മുജാഹിദിനെ വെല്ലുവിളിച്ചത് .

 

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഓൺലൈനായാണ് സമ്മേളനത്തിൽ പങ്കെടുത്തത്. പാണക്കാട് തങ്ങൾമാരെ സമസ്ത ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മുജാഹിദ് സമ്മേളനത്തിന് അവർ പങ്കെടുക്കാത്തതെന്ന ആരോപണമായിരുന്നു മുജാഹിദ് നേതൃത്വം ഉന്നയിച്ചത് എന്നാൽ പാണക്കാട് കുടുംബത്തെ വേദിയിലിരുത്തി ഈ ആരോപണത്തിനും സമസ്ത ആദർശ സമ്മേളനത്തിൽ മറുപടി നൽകി.