bufferzonekisan-17

ബഫർ സോൺ ഉപഗ്രഹ സർവേ റിപ്പോർട്ട് കത്തിച്ച് രാഷ്ട്രീയ കിസാൻ മഹാ സംഘിന്‍റെ  പ്രതിഷേധം. കണ്ണൂർ കണ്ടപുനത്തുള്ള വനം വകുപ്പ് ഓഫീസിനു മുന്നിൽ വെച്ച് റിപ്പോർട്ട് കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം നടന്നത്. സർവേ റിപ്പോർട്ട്  അവ്യക്തമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു പ്രതിഷേധം.

കോടതി വിധികളിലൂടെ ജനങ്ങളെ കുടിയിറക്കാനുള്ള സർക്കാർ തന്ത്രങ്ങളുടെ തുടക്കമാണ് ബഫർ സോൺ ഉപഗ്രഹ സർവെ റിപ്പോർട്ടിലെ അവ്യക്തതയെന്നാണ് രാഷ്ട്രീയ കിസാൻ മഹാ സംഘ് ആരോപിക്കുന്നത്. സംസ്ഥാനത്തെ  115 പഞ്ചായത്തുകളിലെ ആയിരം കേന്ദ്രങ്ങളിൽ റിപ്പോർട്ട് കത്തിച്ച് പ്രതിഷേധം അറിയിക്കും. ബഫർ സോൺ സംബന്ധിച്ച വസ്തുതകൾ കൃത്യമായി ജനങ്ങൾ തിരിച്ചറിയാതെ ഇരിക്കാനാണ് അവ്യക്തമായ മാപ്പും റിപ്പോർട്ടും പുറത്തു വിട്ടതെന്നും കിസാൻ മഹാ സംഘ് പറയുന്നു.ഫീൽഡ് സർവെ നടത്തി റിപ്പോർട്ട് തയ്യാറാക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.

Rashtreey kisan sangh protest against satellite survey report on buffer zone