ക്രിസ്തുമസിന്റെ രുചി കൂട്ടാന്‍ കേക്ക് നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങി ഹോട്ടലുകള്‍. കൊച്ചി ലെ മെറിഡീന്‍ ഹോട്ടലില്‍ ആഘോഷമായാണ് കേക്ക് മിക്സിങ്ങ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ ഷെഫ് സുരേഷ് പിള്ള മുഖ്യാതിഥിയായി..
ക്രിസ്തുമസിന് മൂന്ന് മാസത്തോളം സമയമുണ്ട്.. പക്ഷേ, പ്ലം കേക്ക് നിര്‍മാണ ജോലികള്‍ ഇപ്പോഴേ തുടങ്ങണം... പലവിധ ചേരുവകള്‍ ചേര്‍ത്ത കൂട്ടിലേക്ക് വൈന്‍ ഒഴിച്ചതോടെ കേക്ക് മിക്സിങ്ങ് ലെ മെറിഡീന്‍ ഹോട്ടലില്‍ ആഘോഷമായിമാറി.. ക്രിസ്തുമസ് വിപണിയിലേക്ക് ആറായിരം കേക്കുകള്‍ വരെ എത്തിക്കാനാണ് ലെ മെറിഡീന്റെ ലക്ഷ്യം.
കോവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ഓണം പേലെ ക്രിസ്തുമസും ഇത്തവണ വലിയ ആഘോഷമാകുമെന്ന് മുഖ്യാതിഥി ഷെഫ് സുരേഷ് പിള്ള.