TAGS

 

കൊല്ലം തഴുത്തലയിൽ യുവതിക്കും കുഞ്ഞിനും ഭർതൃവീട്ടിൽ താമസിക്കാൻ ഇടപെടൽ ഉണ്ടായെങ്കിലും വിവിധങ്ങളായ കേസുകൾ തീർപ്പാകാൻ സമയമെടുക്കും. കേസ് പരിഗണിച്ച കൊല്ലം അഡീഷനൽ സെഷൻസ് കോടതി പന്ത്രണ്ടിന് മീഡിയേഷൻ അനുവദിച്ചു. അതേസമയം കൊട്ടിയം പൊലീസിന്റെ വീഴ്ചയിൽ നടപടി വേണമെന്നാവശ്യം ശക്തമാണ്.

 

അതുല്യയും കുഞ്ഞും ഇരുപതുമണിക്കൂർ വീടിന് പുറത്തു നിന്നപ്പോൾ കാഴ്ചക്കാരായി നിന്ന കൊട്ടിയം പൊലീസിന്റേത് ഗുരുതരവീഴ്ചയായിരുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് വനിതാ കമ്മിഷനു സിഡബ്ല്യുസിയും ജനപ്രതിനിധികൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. അതുല്യ ഭർതൃവീട്ടിൽ കയറാതിരിക്കാൻ കോടതി ഉത്തരവുണ്ടെന്നായിരുന്നു പൊലീസ് എല്ലാവരെയും  തെറ്റിദ്ധരിപ്പിച്ചത്.

 

ഈ വാദം തെറ്റാണെന്ന് സിഡബ്ല്യുസി ജില്ലാ ചെയർമാൻ പറഞ്ഞത് പൊലീസിന് തിരിച്ചടിയായി. അതേസമയം കേസ് പരിഗണിച്ച കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതി പന്ത്രണ്ടിന് മീഡിയേഷൻ അനുവദിച്ചിട്ടുണ്ട്. വ്യാജ പരാതികളിൽ പൊലീസ് കേസും കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവുകളും നേടി അതുല്യയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ഭർതൃവീട്ടുകാർക്കെതിരെയുള്ള ആരോപണം.

kollam lady and kid justice follow up