TAGS

നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഐ.എന്‍.എല്ലിനെയും മന്ത്രിയായ അഹമ്മദ് ദേവര്‍ കോവിലിനെയും  ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി. റിഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ലെന്ന് ഐ.എന്‍.എല്‍  ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. ബിജെപി ആരോപണത്തെ തള്ളിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തെളിവുകള്‍ ഹാജരാക്കാന്‍ ബിജെപിയോട് ആവശ്യപ്പട്ടു.

 

ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷന്‍ മുഹമ്മ് സുലൈമാന്‍ നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷന്‍ ട്രസ്റ്റി ആണെന്നാണ് ബിജെപി ആരോപണം.  തീവ്രവാദസ്വഭ്വാവമുള്ള  സംഘടനയുമായി ബന്ധമുള്ള പാര്‍ട്ടിയുടെ മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് കെ സുരേന്ദ്രന്‍ 

ആരോപണം നിഷേധിച്ച് ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷന്‍  മുഹമ്മദ് സുലൈമാന്‍  താന്‍ ഒരു വര്‍ഷം മുന്‍പ്  റിഹാബ് ഫൗണ്ടേഷന്‍റെ ചുമതലകളില്‍ നിന്ന് മാറിയെന്ന് പറഞ്ഞു.   ഇപ്പോള്‍  ഭാരവാഹികള്‍ ആരെന്നു പോലും അറിയില്ലെന്നും അദ്ദേഹം  മനോരമ ന്യൂസിനോട്  പറഞ്ഞു 

 

രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് ആരോപണമെന്ന്   ജന. സെക്രട്ടറി  കാസിം ഇരിക്കൂരും  മനോരമ ന്യൂസിനോട് പറഞ്ഞു  സുരേന്ദ്രന്‍റെ ആരോപണങ്ങള്‍ക്ക് ഗൗരവം കൊടുക്കാതെയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. തെളിവുളുണ്ടെങ്കില്‍ ഹാജരാക്കട്ടെയന്ന് യച്ചൂരി

 

സിപിഎമ്മിനു ഇടതുമുന്നണിക്കും ഐ.എന്‍എല്‍ വഴി പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധണുണ്ടെന്ന് സ്ഥാപിക്കുകായണ് ബിജെപി ലക്ഷ്യം.അതുകൊണ്ട് തന്നെ കരുതിക്കൂട്ടിയാണ് സിപിഎം  പ്രതികരണവും