TAGS

അവഗണനയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഐ.എന്‍.എല്‍ വഹാബ് വിഭാഗം.  ഇടതുമുന്നണി യോഗത്തില്‍ മറുവിഭാഗത്തെ പങ്കെടുപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം.  തങ്ങളാണ് യഥാര്‍ഥ ഐ.എന്‍.എല്ലെന്നും മറ്റുള്ളവര്‍ വിട്ടുനിന്നാലും മുന്നണിയെ ബാധിക്കില്ലെന്നുമാണ് അഹമ്മദ് ദേവര്‍കോവിലിന്‍റെ മറുപടി. 

സീറ്റു വിഭജനത്തിനായി ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ മുന്‍ധാരണ തെറ്റിച്ച് അഹമ്മദ് ദേവര്‍കോവിലിനെ പങ്കെടുപ്പിച്ചതാണ് മറുവിഭാഗത്തെ ചൊടിപ്പിച്ചത്. ഐ.എന്‍.എല്ലിലെ പിളര്‍പ്പിനുശേഷം ഇരുവിഭാഗത്തില്‍നിന്നും ആരെയും ഇടതുമുന്നണി യോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല.

മന്ത്രിയെന്ന നിലയില്‍ അഹമ്മദ് ദേവര്‍കോവിലിനെ മുന്നണിയോഗത്തിലേക്ക് വിളിച്ചിരുന്നു. മന്ത്രിസ്ഥാനത്തുമാറിയ ശേഷമുള്ള ആദ്യയോഗത്തിലേക്ക് ഇരുകൂട്ടരെയും ക്ഷണിച്ചില്ല.  രണ്ടാമത്തെ യോഗത്തിലാണ് ധാരണ തെറ്റിച്ചത്. പ്രതിഷേധമറിയിച്ച് വഹാബ് വിഭാഗം മുന്നണിക്ക് കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. അതേസമയം തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍  ഇരുവിഭാഗത്തെയും സഹകരിപ്പിക്കുമെന്നാണ് സി.പി.എം നേതാക്കളുടെ പ്രതികരണം.