ഗായകന്‍ ടി എസ് അയ്യപ്പന്‍റെ നേത്രദാനം പ്രമേയമായ സംഗീത ആല്‍ബം നില ശ്രദ്ധേയമാകുന്നു. അയ്യപ്പനെ അഭിനന്ദിച്ച് എ ആര്‍ റഹ്മാനടക്കമുള്ളവര്‍ രംഗത്തെത്തി . പുലിമുരുകന്റെ തമിഴ് പതിപ്പിലും , കമല്‍ഹസന്റെ ഉത്തമ വില്ലനിലും അയ്യപ്പന്‍.പാടിയ ഗാനങ്ങള്‍ ഹിറ്റാണ്. 10 ദിവസം കൊണ്ട് 20ലക്ഷത്തിലെറെ കാഴ്ചക്കാരാണ് ആല്‍ബം കണ്ടത്. നിലയുടെ സംഗീത സംവിധാനവും ടി. എസ് അയ്യപ്പനാണ് നിര്‍വഹിച്ചിരിക്കുന്നത്. എ. ആര്‍ റഹ്മാന്‍ അടക്കമുള്ള സംഗീത സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച അനുഭവവുമുണ്ട് അയ്യപ്പന്.