എ.ആര്‍ റഹ്മാന് ആദരമര്‍പ്പിച്ച് ഒരു ചിത്ര പ്രദര്‍ശനം . കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഡിസൈന്‍ ആശ്രമത്തിലാണ് എ.ആര്‍ റഹ്മാന്‍ ആരാധകര്‍ പ്രദര്‍ശനം സംഘടിപ്പിച്ചത് .
എ.ആര്‍ റഹ്മാന്‍ ആരാധകനായ രാകേഷിന്റെ ഏറെക്കാലത്തെ ആഗ്രഹമാണ് ഈ ചിത്ര പ്രദര്‍ശനം . കൂട്ടുകാര്‍ ഒപ്പം ചേര്‍ന്നതോട് അത് യാഥാര്‍ത്ഥ്യമായി. . കേരളത്തിലെ വിവിധ ചിത്രകാരന്മാര്‍ വരച്ച 34 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്
റഹാ്മാന്റെ ആരാധകരായ ചിത്രകാരന്മാരാണ് ചിത്രം വരച്ചവരെല്ലാവരും . എട്ടാം ക്ലാസ് വിദ്യാര്‍ഥി സായൂജാണ് കുട്ടിച്ചിത്രകാരന്‍. പ്രദര്‍ശനത്തിന് പുറമേ കലാകാരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും കയ്യൊപ്പ് ചാര്‍ത്താനായി ഛായചിത്രവുണ്ട്. ആരാധകവൃന്തത്തിന്റെ സ്നേഹം നിറച്ച ഛായച്ചിത്രം നേരിട്ട് റഹ്മാന് സമ്മാനമായി നല്‍കാനാണ് ഇവരുടെ തീരുമാനം . ഒട്ടേറെ പേരാണ് പ്രദര്‍ശനം കാണാനെത്തിയത്.