TAGS

കാഞ്ഞങ്ങാട്: കരയിലേക്ക് ഇരച്ചു കയറിയ മത്തി സമൃദ്ധി നാടിന് ഉത്സവമായി. പുഞ്ചാവി, മരക്കാപ്പ് കടപ്പുറം എന്നിവിടങ്ങളിലാണ് മത്തി വ്യാപകമായി കരയിലേക്ക് ഇരച്ചെത്തിയത്. ഇന്നലെ രാവിലെ 9.30ന് ആണ് സംഭവം. മീനുകൾ കരയിലേക്ക് കൂട്ടത്തോടെ എത്തുമ്പോൾ സ്ത്രീകൾ മാത്രമാണ് കടപ്പുറത്ത് ഉണ്ടായിരുന്നത്.

 

പുരുഷന്മാർ ഭൂരിഭാഗവും കടലിൽ മീൻ പിടിക്കാൻ പോയിരുന്നു. അപ്രതീക്ഷിതമായതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ ഇവർ അന്തിച്ച് നിന്നു. ചിലർ കിട്ടിയ പാത്രങ്ങളിൽ മത്തി വാരിയിട്ടു. കരയിലേക്ക് അടിഞ്ഞ മത്തികളിൽ കൂടുതലും പിന്നീട് തിരയിൽ കടലിലേക്ക് തന്നെ ഒഴുകി പോയി. വിവരമറിഞ്ഞ് ഒട്ടേറെ പേരാണ് തീരത്തെത്തിയത്.