ഗൂഡാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ പി.സി.ജോർജ് പീഡനക്കേസിൽ അറസ്റ്റിലായത് അത്യന്തം നാടകീയമായി. പീഢന പരാതിയെപ്പറ്റി ഒരു അറിവും ഇല്ലാതെ ക്രൈംബ്രാഞ്ചിന് മുന്നിലെത്തിയ ജോർജ് കുടുങ്ങുകയായിരുന്നു. സോളർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് വീണ്ടും തുടക്കമിടുകയാണ്. പരാതിക്കാരിയുടെ പേര് പറഞ്ഞത് ശരിയാണോ എന്ന് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ അപമാനിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി.
രണ്ടു മണിക്കർ ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ വലിയ ട്വിസ്റ്റ്. ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്ന മുറിയിലേക്ക് മ്യൂസിയം പൊലീസ് എത്തി. കെ.ടി. ജലീൽ നൽകിയ ഗൂഡാലോചനക്കേസിലെ സാക്ഷിയുടെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റു ചെയ്യുന്നു എന്ന് അറിയിച്ചു. പരാതിയെപ്പറ്റി ഒരു ധാരണയും ഇല്ലാതിരുന്ന പി സി ജോർജ് പകച്ചു. അര മണിക്കൂറിനകം ജോർജിന്റെ അഭിഭാഷകൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ എത്തി. താമസിക്കാതെ അറസ്റ്റിലായ പി സി യുമായി. മ്യൂസിയം പോലീസ് പുറത്തേക്ക്. മാധ്യമപ്രവർത്തകരെ കാണുന്നതിലൂടെ പരാതിക്കാരിയുടെ പേര് പിസി ജോർജ് പരസ്യമായി പറഞ്ഞു. പേര് വെളിപ്പെടുത്തുന്നത് ശരിയാണോ എന്ന് ചോദിച്ച മാധ്യമ പ്രവർത്തക ഷീജയെ അപമാനിച്ചു ജോർജിന്റെ മറുപടി
ജോർജിന്റെ പ്രതികരണം പ്രവർത്തകർ ചോദ്യം ചെയ്തത് വാക്കേറ്റത്തിന് ഇടയാക്കി ഗൂസ ആലോചന കേസിൽ 164 നൽകിയപ്പോഴാണ് ലൈംഗിക അതിക്രമമെന്ന മൊഴി നൽകിയത്. ഇന്ന് രാവിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്റ്റേഷനിലും സമീപിച്ചു. ഇതോടെ അറസ്റ്റ് പോലീസ് ഉറപ്പിച്ചു