Thiruvalla

TAGS

തിരുവല്ലയിൽ എൽഡിഎഫിന് അട്ടിമറി ജയം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വർഗീസ് എൽഡിഎഫിനൊപ്പം ചേർന്ന് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. 39 അംഗ കൗൺസിലിൽ പതിനാറ് അംഗങ്ങൾ വീതം യുഡിഎഫിനെയും എൽഡിഎഫിനെയും പിന്തുണച്ചു. നറുക്കെടുപ്പിലൂടെ എൽഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫിന് ഭരണം നഷ്ടമായി. ഇതോടെ പത്തനംതിട്ട ജില്ലയിലെ നാല് നഗരസഭകളിൽ മൂന്നും എൽഡിഎഫ് പിടിച്ചെടുത്തു. 

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വർഗീസ് എൽഡിഎഫിനോട് ചേർന്ന് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു.ബിജെപിയെ പിന്തുണച്ചിരുന്ന സ്വതന്ത്രൻ രാഹുൽ രാജു യുഡിഎഫിന് വോട്ട് ചെയ്തു. ബിജെപിയുടെ ആറ് അംഗങ്ങളും എസ്ടിപിഐയുടെ ഒരംഗവും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുഡിഎഫ് ധാരണ പ്രകാരം രാജി വച്ച ബിന്ദു ജയകുമാറിൻ്റെയും ഫിലിപ് ജോർജിൻ്റെയും ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.