സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ തിരുവനന്തപുരം പാറശാലയിലെ കെല്‍പാമില്‍ ശമ്പളം മുടങ്ങിയിട്ട് ആറുമാസം. മൂന്ന് മാസമായി കെല്‍പാമിലെ നിര്‍മാണങ്ങള്‍ നിര്‍ത്തിവെച്ച് പ്രതിഷേധത്തിലാണ് ജീവനക്കാര്‍. ഇതോടെ സംസ്ഥാനത്ത് മികച്ച നിലയലില്‍ പ്രവര്‍ത്തിച്ച ഒരു പൊതുമേഖല സ്ഥാപനം കൂടി പ്രതിസന്ധിയിലായിരിക്കെയാണ്.
നെയ്യാറ്റിന്‍കര താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന കെല്‍പാമിന് പൂട്ട് വീണിട്ട് മൂന്ന് മാസം പിന്നിട്ടുന്നു. ഇ.പി ജയരാജന് വ്യവസായമന്ത്രിയായിരിക്കെ പുറത്തിറക്കിയ പുതിയ ഉല്‍പ്പന്നമായ പാം കോളക്ക് വേണ്ടത്ര വില്പന കിട്ടാതെ വന്നതോടെ കോള നിര്‍മാണം നിര്‍ത്തി. പ്ലാന്റിന്റെ തകരാര്‍ കാരണം പുതിയ ഫ്ളേവറുകളിലുള്ള നിര്‍മാണവും നിലച്ചു. ഇപ്പോള്‍ ശമ്പളവും ജോലിയുമില്ലാതെ വലയുകയാണ് ജീവനക്കാര്‍. മൂന്ന് സ്ഥിരജീവനക്കാര്‍ക്ക് പുറേ 25 താല്‍ക്കാലിക ജീവനക്കാരാണ് കെല്പാമിലുള്ളത്
പ്ലാസ്റ്റിക് കുപ്പി നിര്‍മ്മിക്കുന്നതിനായി ലക്ഷങ്ങള്‍ വിലയുളള മെഷീന് സ്ഥാപനത്തില്‍ എത്തിച്ചെങ്കിലും കവര്‍ പോലും പൊട്ടിക്കാതെ മഴ നനയുകയാണ്. 2014 ല്‍ സ്ഥാപനത്തിനായി വാങ്ങിയ കാര്‍ ഒരുമൂലയില്‍ ഒതുങ്ങി. 2021 ല്‍ സ്ഥാപനത്തിന്റെ എംഡിയായിരുന്ന ആര് .അശോക് കിട്ടാനുളള ശമ്പളം മുഴുവന്‍ എഴുതിയെടുത്ത് കമ്പനിയില്‍ നിന്ന് മാറിയിരുന്നു . തുടര്‍ന്ന് വന്ന ചെയര്‍മാനും താല്‍ക്കാലിക എംഡി ക്കും സ്ഥാപനത്തെ കരകയറ്റാന്‍ കഴിയാത്ത സാഹര്യത്തിലാണ് മുന്നോട്ട് പോകുന്നത്. സര്‍ക്കാരിനോട് സ്ഥാപനം തുറക്കാനുളള സാമ്പത്തികം ആവശ്യപെട്ടിട്ടുണ്ടെന്ന് നിലവിലെ ചെയര്‍മാര്‍ സുരേഷ്കുമാര്‍ പറഞ്ഞു.