Mangala-devi-temple

TAGS

ഐതിഹ്യത്തിന്റെയും സംസ്‌കാരത്തിന്റെയും സംഗമഭൂമിയായ മംഗളാദേവി ക്ഷേത്രം രണ്ടുവർഷത്തിനുശേഷം ഉത്സവ നിറവിൽ. കുമളിയിൽ നിന്നും 14 കിലോമീറ്റർ അകലെ പെരിയാർ കടുവ സങ്കേതതിനുള്ളിലെ കാനനക്ഷേത്രത്തിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ആയിരങ്ങൾ പ്രാർഥനയ്ക്കായെത്തി.ആനയും കടുവയും കാട്ടുപോത്തും വിഹരിക്കുന്ന കാട്ടിനുള്ളിലാണ് പുരാതന ക്ഷേത്രം. വഴി തടയാനെത്തുന്ന ഇക്കൂട്ടരെ കടന്നുവേണം മംഗളദേവി ക്ഷേത്രത്തിലെത്താൻ.

രണ്ടായിരത്തോളം വര്‍ഷം പഴക്കം ചെന്ന ക്ഷേത്രത്തില്‍ കേരള, തമിഴ്നാട് സംസ്ഥാനങ്ങുടെ നേതൃത്വത്തില്‍ പൂജകള്‍ നടന്നു. വർഷത്തിലൊരിക്കലെ ക്ഷേത്രത്തിൽ പൂജകൾ നടത്താറുള്ളു. കണ്ണകി കോവിലൻ ഐതിഹ്യം നിറയുന്ന ക്ഷേത്രത്തിൽ സ്ത്രീകള്‍ പൊങ്കാല സമര്‍പ്പിച്ചു.പ്രകൃതി ഭംഗി നിറയുന്ന ഈ ക്ഷേത്രവും പരിസരവും പരിപാലനമില്ലാതെ നശിക്കുകയാണ്.പാസ് നൽകിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. കാല്‍നടയായും ഭക്തരെത്തി. ഭക്തർക്കായി കുടിവെള്ളവും, ശുചിമുറി സൗകര്യവും വനം വകുപ്പ് ക്രമീകരിച്ചിരുന്നു.