ഇടുക്കി സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാബുവിന്‍റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. ചിന്നക്കനാല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മൃതദേഹവുമായി കടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. തുടര്‍ന്ന് മൃതദേഹം റോഡില്‍ കിടത്തിയതിനെത്തുടര്‍ന്ന് പൊലീസുമായി വാക്കേറ്റമുണ്ടായി. സ്ഥലത്ത് ഏറെനേരെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.