ഒരു സഹജീവിയെച്ചൊല്ലി ഒരു നാട് രണ്ടുദിവസത്തോളം പേറിയ ഉദ്വേഗവും വേദനയും പ്രാര്‍ഥനയുമെല്ലാം ഈ രണ്ടരമിനിട്ട് ദൃശ്യങ്ങളിലുണ്ട്. മലമ്പുഴയിലെ മലയിടുക്കിലെ മരണമുനമ്പിലിരുന്ന് ബാബുവെന്ന ചെറുപ്പക്കാരന്‍ നടത്തിയ പ്രാര്‍ഥനകള്‍ സഫലമായത് കേരളത്തിന്റെയാകെ പ്രാര്‍ഥനകള്‍ക്ക് നടുവിലൂടെയാണ്. ജീവിതമോ മരണമോ എന്ന് നിശ്ചയമില്ലാത്ത 43 മണിക്കൂറുകള്‍ ബാബു ജീവിച്ചു തന്നെ തീര്‍ത്തു. 40 മിനിട്ടുനീണ്ട ഒരു അതിസാഹസിക രക്ഷാദൗത്യത്തിലൂടെ നമ്മുടെ സേന ബാബുവിനെ നമുക്കിടയില്‍ ജീവിക്കാന്‍ തിരികെത്തന്നു. അവരുടെ ഓരോ നീക്കങ്ങളും ശ്വാസമടക്കിപ്പിടിച്ച് കേരളം നോക്കിനിന്നു. ആശങ്കകള്‍ക്കും ഉദ്വേഗങ്ങള്‍ക്കുമിടയില്‍ ആ കാഴ്ച അതിന്റെ പൂര്‍ണതയില്‍ കേരളത്തെ കാണിച്ച രണ്ടുപേര്‍– ഞങ്ങളുടെ പാലക്കാട് ബ്യൂറോ ക്യാമറാമാന്‍ പി.ആര്‍.രാജേഷ്, ഓരോ പുതിയ വിവരങ്ങളുംഒട്ടും വൈകാതെ അപ്പപ്പോള്‍ തന്നെ എത്തിച്ച റിപ്പോര്‍ട്ടര്‍ ബി.അല്‍.അരുണ്‍ എന്നിവര്‍ ആ അനുഭവം പങ്കുവച്ച് തല്‍സമയം ചേരുകയാണ് ഇപ്പോള്‍. അതിന് മുന്‍പ് ബാബു കുടുങ്ങിപ്പോയ മലമ്പുഴ എലിച്ചിരം കൂമ്പാച്ചി മലയുടെ, ആ പ്രദേശത്തിന്റെ പ്രത്യേകത ആദ്യം നോക്കാം.