surgery

TAGS

മാനന്തവാടി : പ്രസവത്തെ തുടർന്നു യുവതി മരിച്ച സംഭവത്തിൽ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതിയുമായി യുവതിയുടെ പിതാവ്. തവിഞ്ഞാൽ തിടങ്ങഴി പുത്തൻപുരയിൽ വിജയനാണ് അധികൃതർക്കു പരാതി നൽകിയത്.  നവംബർ 4നാണ് വിജയന്റെ മകൾ 24കാരിയായ അനിഷ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ ശേഷം മരണത്തിന് കീഴടങ്ങിയത്. ഒക്ടോബർ 29ന് പുലർച്ചെയാണ് അനിഷയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു. തുടർന്ന് അനിഷയ്ക്കു രക്തസ്രാവം ഉണ്ടാവുകയും ഗുരുതര അവസ്ഥയിൽ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. 20 മണിക്കൂറിന് ശേഷം സ്ഥിതി അതീവ ഗുരുതമാണെന്നും മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നും ബന്ധുക്കളെ അറിയിച്ചു. 

 

പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടി  മെഡിക്കൽ കോളജ് ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥയാണ് തന്റെ മകൾ മരിക്കാൻ ഇടയായതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണു വിജയന്റെ പരാതി.