ഒാണം ബംപര്‍ രണ്ടാം സമ്മാനം ലഭിച്ചവരില്‍ കോഴിക്കോട് വടകരയിലെ അഞ്ചുപൊലിസുകാരും. ഇവര്‍ ഒരുമിച്ചെടുത്ത ടിക്കറ്റുകളിലൊന്നിനാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് . ആറു ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക.
ഇവര്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. വടകര എസ്.പി ഒാഫിസിലെ പൊലിസുകാരാണ്. ഇതില്‍ രണ്ടു പേര്‍ ഡ്രൈവര്‍മാരും മൂന്നു പേര്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ്. എസ്.പി ഒാഫിസില്‍ സ്ഥിരമായി ലോട്ടറി വില്‍പ്പന നടത്തുന്ന കച്ചവടകാരനെ സഹായിക്കാന്‍ ഇവര്‍ പതിവായി ലോട്ടറി എടുക്കാറുണ്ട്. അങ്ങനെ നറുക്കെടുപ്പിന് തലേദിവസമാണ് ഇവര്‍ ഇതെടുത്തത്
സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. സമ്മാനം ലഭിച്ച ടിക്കറ്റ് ഗ്രാമീണ ബാങ്കിന്റെ മേപ്പയൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചു