തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി TJ750605 ന്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വിറ്റത്. രണ്ടാംസമ്മാനം അഞ്ചുകോടി TG 270912 നമ്പര്‍ ടിക്കറ്റിന്. മൂന്നാംസമ്മാനം ഒരുകോടി വീതം പത്തുപേര്‍ക്ക്. മൂന്നാം സമ്മാനം – TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 . ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇക്കുറിയിലേത്. ഗോർഖിഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുത്തത്. 66,55,914 ടിക്കറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പന്ത്രണ്ടര ലക്ഷം ടിക്കറ്റുകള്‍ അധികം ടിക്കറ്റുകളാണ് ഇപ്രാവിശ്യം വിറ്റത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്; മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കും.