krishnaprabha-death

TAGS

തൃശൂര്‍ ചെറുതുരുത്തിയില്‍ യുവതിയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമാണെന്ന് പരാതി. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ശനിയാഴ്ചയാണ് ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ നേരത്തേ ആരോപിച്ചിരുന്നു

 

പിറന്നാൾ ദിനത്തിലായിരുന്നു കൃഷ്ണപ്രഭയുടെ മരണം. രണ്ടര വർഷം മുൻപാണു ചെറുതുരുത്തി പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകൾ കൃഷ്ണപ്രഭയെ ശിവരാജ് വിവാഹം കഴിച്ചത്. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുടെ താൽപര്യ പ്രകാരമല്ലാതെ വിവാഹം കഴിച്ചതിനാൽ പിന്നീട് വീട്ടിൽ വന്നിരുന്നില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.

 

എന്നാല്‍ ദിവസങ്ങള്‍ക്ക് മുൻപ് കൃഷ്ണപ്രഭ വീട്ടുകാരെ ഫോണില്‍ വിളിക്കുകയും ഭര്‍ത്തൃവീട്ടില്‍ വലിയ പീഡനം നേരിടുകയാണെന്നും പറഞ്ഞു. ഇതിനുപിന്നാലെയാണ് യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്തൃവീട്ടുകാരുടെ മാനസികപീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.