rahil-manasa-sp-2

കണ്ണൂർ: ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് മാനസയും രഖിലും പരിചയപ്പെടുന്നത്. എംബിഎ പഠനത്തിനു ശേഷം സ്വന്തമായി ബിസിനസ് ചെയ്യുകയാണെന്നാണ് രഖിൽ പറഞ്ഞിരുന്നത്. ശല്യം കൂടിയപ്പോൾ മാനസ മാതാപിതാക്കളെ വിവരം അറിയിച്ചു. ജീവിക്കാൻ അനുവദിക്കില്ലെന്ന തരത്തിൽ ഭീഷണി കൂടി ആയതോടെ അച്ഛൻ മാധവൻ പൊലീസിൽ പരാതി നൽകി.

 

തൊട്ടടുത്ത ദിവസം ഡിവൈഎസ്പി ഓഫിസിലേക്ക് രഖിലിനെയും മാതാപിതാക്കളെയും വിളിച്ചുവരുത്തി. തുടർന്ന് മാനസയുടെ മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ ഇനി ശല്യം ചെയ്യരുതെന്നു മുന്നറിയിപ്പ് നൽകി. ഇനി ശല്യമുണ്ടാകില്ലെന്നു മാനസയുടെ മാതാപിതാക്കളോടു പറഞ്ഞു.