manasa-in-hospital-3007

കോതമംഗലം: കൂട്ടുകാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു പൂർത്തിയാക്കും മുൻപാണ് മാനസയുടെ ജീവൻ രഖിൽ വെടിയുണ്ടയിൽ അവസാനിപ്പിച്ചത്. ഭക്ഷണം കഴിക്കുകയായിരുന്ന മാനസയ്ക്കും സുഹൃത്തുക്കൾക്കും ഇടയിലേക്ക് അപ്രതീക്ഷിതമായാണ് ഇയാൾ എത്തിയത്. മാനസയെ ബലംപ്രയോഗിച്ചു മുറിയിലേക്കു കൊണ്ടുപോയി കുറ്റിയിട്ടതായി സഹപാഠികൾ പറഞ്ഞു. പിന്നീടാണു വെടിയൊച്ച കേട്ടത്.

 

വിദ്യാർഥികളുടെ ബഹളം കേട്ട് കെട്ടിടത്തിന്റെ ഉടമയും നാട്ടുകാരും ഓടിയെത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ രണ്ടു പേരും താഴെ കിടക്കുകയായിരുന്നു. മാനസയിൽ ജീവന്റെ തുടിപ്പ് ബാക്കി ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 

 

2 മണിക്കാണ് മാനസയും സഹപാഠികളും ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തിയത്. 3 മണിയോടെ ഭക്ഷണത്തിനിരുന്നു. കാപ്പുചാലിൽ യൂസഫിന്റെ ഇരുനില കെട്ടിടമാണിത്. യൂസഫിന്റെ വീട് തൊട്ടടുത്തു തന്നെയാണ്.