health-department
ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നൽകിയ ബജറ്റില്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മുതലുളള ആശുപത്രികളില്‍ 10 ബെഡുകള്‍ വീതം കൂട്ടുമെന്നതും മെഡിക്കല്‍ കോളജുകളില്‍ പകര്‍ച്ച വ്യാധി പ്രതിരോധത്തിന് പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുമെന്നതുമാണ് ശ്രദ്ധേയ പ്രഖ്യാപനം. മൂന്നാം തരംഗത്തെ നേരിടാന്‍ പീഡിയാട്രിക് ഐസിയുകള്‍ ശക്തിപ്പെടുത്തും. അതേസമയം ‍ ഐസിയു– വെന്റിലേറ്റര്‍ സൗകര്യം വര്‍ധിപ്പിക്കുന്നതിനേക്കുറിച്ച് പരാമര്‍ശമില്ലാത്തത് ന്യൂനതയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നിയമനത്തേപ്പറ്റി പ്രഖ്യാപനമില്ലാത്തത് വിമര്‍ശിക്കപ്പെട്ടപ്പോള്‍  കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത് നടപ്പാക്കുമെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. വിഡിയോ റിപ്പോർട്ട് കാണാം.